ജയിലിൽ നടൻ ദർശന് വിഐപി പരിഗണന; തങ്ങൾക്കും വേണമെന്ന് മറ്റു തടവുകാർ, പ്രതിഷേധം

Update: 2024-09-04 03:39 GMT

നടൻ ദർശന് ജയിലിൽ വിഐപി പരിഗണന നൽകിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ, സമാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് മറ്റു ജയിലുകളിൽ തടവുകാരുടെ പ്രതിഷേധം. ആരാധകനെ കൊലപ്പെടുത്തിയ കേസിൽ വിചാരണത്തടവിലുള്ള ദർശൻ പുൽത്തകിടിയിൽ സിഗരറ്റും വലിച്ച് കാപ്പി കപ്പുമായി ഇരിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണിത്.

ശിവമൊഗ്ഗ സെൻട്രൽ ജയിലിൽ 778 തടവുകാരാണ് പ്രഭാതഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. ബെളഗാവിയിലെ ഹിൻഡാൽഗ ജയിലിലും അഞ്ഞൂറിലേറെ തടവുകാർ ദർശനു നൽകുന്ന സൗകര്യങ്ങൾ വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. അധികൃതർ ഏറെ പണിപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ ദർശനെ ബെള്ളാരി ജയിലിലേക്കു മാറ്റിയിരുന്നു. വിഐപി സൗകര്യം ഒരുക്കിയതിനു പാരപ്പന അഗ്രഹാര ജയിലിലെ 9 ഉദ്യോഗസ്ഥർക്കു സസ്‌പെൻഷനും ലഭിച്ചു.

Tags:    

Similar News