ബിയറിന് 30 രൂപ അധികമായി ഈടാക്കി; പരാതി മുഖ്യമന്ത്രിയും പരിഹരിച്ചില്ല; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Update: 2024-03-23 09:53 GMT

മധ്യപ്രദേശിൽ മദ്യത്തിന് അമിതവില ഈടാക്കിയെന്ന പരാതി പരിഹരിക്കാത്തതിനെത്തുടർന്നു യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. രാജ്ഗഡ് ജില്ലയിലാണു സംഭവം. മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിലും പോലീസ് സ്റ്റേഷനിലും പരാതി നൽകിയെങ്കിലും നീതി ലഭിക്കാത്തതിനെത്തുടർന്ന് വലിയ വൃക്ഷത്തിനു മുകളിൽകയറി ബ്രിജ്‌മോഹൻ ശിവഹരെ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.

ബിയറിന് മുപ്പതു രൂപയും മറ്റു മദ്യത്തിൻറെ ക്വാർട്ടർ ബോട്ടിലിന് ഇരുപതു രൂപയും അധികമായി ഈടാക്കിയെന്നാണു പരാതി. പോലീസിൽ പരാതിയുമായി ചെന്നപ്പോഴുണ്ടായ ദുരനുഭവമാണു മറ്റ് അധികാരികൾക്കു പരാതി നൽകാൻ ശിവഹരയെ പ്രേരിപ്പിച്ചത്. ഇക്കൂട്ടർ പണം തട്ടുന്നു, നിങ്ങൾ പരാതിപ്പെട്ടാലും പ്രതിഷേധിച്ചാലും അവർ നിങ്ങളെ തല്ലും. രണ്ടു മാസമായി താൻ ജോലിക്കു പോയിട്ടില്ല, വാടക പോലും നൽകാൻ കഴിഞ്ഞില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ശിവഹരെ പറയുന്നു.

ശിവഹരെ മരത്തിനുമുകളിൽ വലിഞ്ഞുകേറിയതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് ശിവഹരയെ അനുനയിപ്പിച്ചു താഴെയിറക്കുകയായിരുന്നു.

Tags:    

Similar News