കണ്ടു പഠിക്ക് സാറേ... ; ജയിച്ചാൽ മണ്ഡലം നിറയെ മദ്യശാലകൾ തുറക്കുമെന്ന് ലോക്സഭാ സ്ഥാനാർഥി

Update: 2024-04-01 09:38 GMT

തെരഞ്ഞെടുപ്പു കാലത്തു സ്ഥാനാർഥികളും പാർട്ടികളും നിരവധി വാഗ്ദാനങ്ങൾ ജനങ്ങൾക്കു മുമ്പിൽ വയ്ക്കാറുണ്ട്. എന്നാൽ, മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ സ്ഥാനാർഥി വോട്ടർമാർക്കു നൽകിയ വാഗ്ദാനങ്ങൾ രാജ്യമാകെ ശ്രദ്ധയാകർഷിച്ചു. വിചിത്രമായ വാഗ്ദാനം നൽകിയത് വനിതാ സ്ഥാനാർഥിയായതുകൊണ്ടാണു വൻ ശ്രദ്ധ കിട്ടിയത്.

തെരഞ്ഞെടുപ്പിൽ വിജയിച്ചിൽ ജ​ന​ങ്ങ​ൾ​ക്കു സ​ബ്‌​സി​ഡി നി​ര​ക്കി​ൽ വി​സ്കി​യും ബി​യ​റും ന​ൽ​കു​മെ​ന്നാണു സ്ഥാനാർഥി വനിത റാവത്തിന്‍റെ വാ​ഗ്ദാ​നം. അ​ഖി​ല ഭാ​ര​തീ​യ മാ​ന​വ​ത പാ​ർ​ട്ടി​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വ​നി​ത എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും മദ്യശാലകൾ തു​റ​ക്കു​മെന്നും പറയുന്നു. മാ​ത്ര​മ​ല്ല, എം​പി ഫ​ണ്ടി​ൽനിന്നു പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്ത വി​സ്കി​യും ബി​യ​റും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും സ്ഥാനാർഥി പറ‍യുന്നു.

അ​ങ്ങേ​യ​റ്റം ദ​രി​ദ്ര​രാ​യ ആ​ളു​ക​ൾ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്നു. അവരിൽ ചിലർ മ​ദ്യം കു​ടി​ക്കു​ന്ന​തി​ൽ മാ​ത്രം ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്നു. എ​ന്നാ​ൽ അ​വ​ർ​ക്കു ഗു​ണ​നി​ല​വാ​ര​മു​ള്ള വി​സ്കി​യോ മദ്യം വാ​ങ്ങാ​ൻ ക​ഴി​യി​ല്ല. അ​വ​ർ നാ​ട​ൻ മ​ദ്യം മാ​ത്ര​മേ കു​ടി​ക്കൂ. അ​വ​ർ ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യം ആ​സ്വ​ദി​ക്കാ​ൻ താൻ ആ​ഗ്ര​ഹി​ക്കു​ന്നതായും തന്‍റെ വാ​ഗ്ദാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് വനിത പ​റ​ഞ്ഞു.

Tags:    

Similar News