ലൈംഗിക അതിക്രമത്തില്‍ പൊറുതിമുട്ടി; വീട്ടമ്മ 22കാരന്റെ ലിഗം മുറിച്ചുമാറ്റി

Update: 2024-07-16 11:18 GMT


ബിഹാറില്‍നിന്നു വീണ്ടും ലിംഗഛേദത്തിന്റെ ഞെട്ടിക്കുന്ന കഥ! ലൈംഗിക അതിക്രമത്തില്‍ പൊറുതിമുട്ടിയ വീട്ടമ്മ യുവാവിന്റെ ലിംഗം മുറിച്ചുമാറ്റുകയായിരുന്നു. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

22കാരനായ യുവാവിനാണ് ലിംഗം നഷ്ടമായത്. യുവാവും 35കാരിയായ വീട്ടമ്മയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവിന്റെ അതിരുകവിഞ്ഞ ലൈംഗികാസക്തി വീട്ടമ്മയെ മടുപ്പിച്ചിരുന്നു. തുടര്‍ന്ന് യുവാവില്‍നിന്ന് അകലാന്‍ ശ്രമിച്ച വീട്ടമ്മയെ യുവാവ് വിടാതെ പിന്തുടരുകയും ഇരുവരും തമ്മിലുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികചൂഷണം തുടരുകയായിരുന്നു.

ഒടുവില്‍ സഹികെട്ട വീട്ടമ്മ യുവാവിനെ വീട്ടിലേക്ക് നാടകീയമായി വിളിച്ചുവരുത്തി. തുടര്‍ന്ന് ലൈംഗികവേഴ്ചയ്ക്കിടെ വീട്ടമ്മ ലിംഗം മുറിച്ചുമാറ്റുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.

വിവരമറിഞ്ഞു പോലീസ് എത്തിയെങ്കിലും യുവാവ് തന്റെ കാമുകിയായ യുവതിക്കെതിരേ മൊഴി നല്‍കിയില്ല. ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. അത് തീര്‍ത്തുകൊള്ളാം എന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. ഈ മാസം ആദ്യം ബിഹാറിലെ സരണ്‍ ജില്ലയിലും സമാനമായ സംഭവമുണ്ടായിരുന്നു. അഞ്ചു വര്‍ഷം ഒപ്പം കഴിഞ്ഞശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ 30വയസുകാരന്റെ ലിംഗം യുവതി മുറിച്ചുമാറ്റുകയായിരുന്നു.

തുടര്‍ന്ന് ലിംഗം ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്തു. സരണില്‍ നഴ്‌സിങ് ഹോം നടത്തിയിരുന്ന യുവതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയതു. മര്‍ഹൗരാ നഗര്‍ പഞ്ചായത്തിലെ കൗണ്‍സിലായിരുന്നു യുവാവ്.

Tags:    

Similar News