കർണാടക ബാഗൽകോട്ടിൽ ജനിച്ച അദ്ഭുതശിശുവാണ് ഇപ്പോൾ വാർത്തകളിൽ താരം. 13 കൈവിരലുകളും 12 കാൽ വിരലുകളുമായി ജനിച്ച് കുഞ്ഞ് ആരോഗ്യപ്രവർത്തകർക്കും അദ്ഭുതമായി. 35 കാരിയായ ഭാരതിയാണ് 25 വിരലുകളുള്ള കുഞ്ഞിന് ജന്മം നൽകിയത്.
കുഞ്ഞിനു വലതു കൈയിൽ ആറു വിരലുകളും ഇടതു കൈയിൽ ഏഴു വിരലുകളുമാണ് ഉള്ളത്. ഒരോ കാലിലും ആറു വിരലുകൾ വീതമുണ്ട്. കുഞ്ഞിൻറെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആരോഗ്യമുള്ള ആൺകുഞ്ഞിനു ജന്മം നൽകാൻ സാധിച്ചതിൽ സന്തോഷമെന്നു ഭാരതി പറഞ്ഞു.
കുഞ്ഞിൻറെ അസാധാരണമായ പ്രത്യേകതകളിൽ കുടുംബത്തിന് സന്തോഷമാണുള്ളതെന്ന് അച്ഛനായ ഗുരപ്പ സന്തോഷം പ്രകടിപ്പിച്ചു. ഇതൊരു ദൈവാനുഗ്രഹമാണെന്നും ഗുരപ്പ. പോളിഡാക്റ്റിലി എന്നാണ് ശിശുക്കളിലെ ഇത്തരം വൈകല്യമറിയപ്പെടുന്നത്. ശിശുക്കളിൽ വിരലുകൾ കൂടുതലുണ്ടാകുന്ന അപൂർവ ജനിതക വൈകല്യമാണിത്.