കുനോ ദേശീയോദ്ധ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു; നാല് മാസത്തിനിടെ ചത്തത് 7 ചീറ്റകൾ

Update: 2023-07-12 10:46 GMT

നമീബയിൽ നിന്ന് മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തേജസ് എന്ന ആണ്‍ ചീറ്റ ചത്തതെന്ന് കുനോ ദേശീയോദ്യാനത്തിലെ അധികൃതര്‍ അറിയിച്ചു. ഇതോടെ നാല് മാസത്തിനിടെ ഇവിടെ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി. രാവിലെ 11 മണിയോടെ ചീറ്റയുടെ ശരീരത്തില്‍ മുറിവ് കണ്ടെത്തുകയും ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡോക്ടർമാർ എത്തി പരിശോധ നടത്തി എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചീറ്റയുടെ ശരീരത്തിൽ പരിക്കുകള്‍ എങ്ങനെ ഉണ്ടായെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറന്‍സ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ.എസ് ചൗഹാന്‍ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പ്രോജക്റ്റ് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് നമീബയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. അഞ്ച് പെൺചീറ്റകളേയും മൂന്ന് ആൺചീറ്റകളേമായിരുന്നു എത്തിച്ചത്. 1952ൽ ചീറ്റപുലികൾക്ക് വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News