എടാ മോനേ... ഇതാണ് അമ്മായിയമ്മ ; മുറുക്ക് മുതൽ മൈസൂർപാക്ക് വരെ; മരുമകന് അമ്മായിയമ്മ വിളമ്പിയത് 100 വിഭവങ്ങൾ

Update: 2024-08-13 11:32 GMT

വിവാഹം കഴിഞ്ഞതിനുശേഷം ആദ്യമായി ഭാര്യവീട്ടിൽ വിരുന്നിനെത്തുന്ന വരനെ ആഘോഷപൂർവം മലയാളികളും സത്കരിക്കാറുണ്ട്. വിഭവസമൃദ്ധമായ സദ്യ, അല്ലെങ്കിൽ ബിരിയാണി, നെയ്‌ച്ചോർ, ചെമ്മീൻ, കൊഞ്ച്, നെയ്മീൻ, മട്ടൻ, ചിക്കൻ, ബീഫ് തുടങ്ങിയവ ഉൾപ്പെടുത്തിയ ഭക്ഷണം സാധാരണമാണ്.

എന്നാൽ, ആന്ധ്രാപ്രദേശിലെ അമ്മായിയമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. തൻറെ മകളുടെ ഭർത്താവിനെ സത്കരിച്ചതാണ് അവരെ പ്രശസ്തിയിലെത്തിച്ചത്. ഒന്നും രണ്ടുമല്ല, 100 തരം വിഭവങ്ങൾകൂട്ടിയാണ് അമ്മായിയമ്മ പ്രിയപ്പെട്ട മരുമകനു വിരുന്നുനൽകിയത്. കാക്കിനഡയിലെ ഒരു ഗ്രാമത്തിലാണു സംഭവം.

മുറുക്കു മുതൽ മൈസൂർപാക്ക് വരെ വിഭവങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. വിവിധതരം പഴങ്ങളും ഐസ്‌ക്രീമുകളും ഉണ്ടായിരുന്നു. പാരമ്പര്യവിഭവങ്ങളുടെ സമ്മേളനമായിരുന്നു സദ്യ. നിലത്തു ചമ്രംപടിഞ്ഞിരുന്നാണ് നവദമ്പതികൾ സദ്യകഴിച്ചത്. സദ്യയുടെ വീഡിയോ എക്‌സിൽ പങ്കുവച്ചത് വൻ ഹിറ്റായി മാറി.

രത്‌നകുമാരിയും രവി തേജയും മാസങ്ങൾക്കു മുമ്പാണു വിവാഹിതരായത്. പരമ്പരാഗതവിരുന്ന് ആന്ധ്രയിൽ സാധാരണമാണ്. എന്നാൽ ഇത്രയധികം വിഭവങ്ങൾ അപൂർവമാണ്. അടുത്തിടെ, 379 വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യയും വൻ ഹിറ്റ് ആയിരുന്നു.

Tags:    

Similar News