എയർ ഇന്ത്യ എക്‌സ്പ്രസ് വക ആറ് റൂട്ടുകൾ കൂടി; തിരുവനന്തപുരം - ചെന്നൈ ആഴ്ചയിൽ ഒമ്പത് സർവീസ്

Update: 2024-08-14 01:38 GMT

രാജ്യത്ത് ആഭ്യന്തര സർവീസുകൾ കൂടുതൽ വ്യാപിപിക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒറ്റ ദിവസം കൊണ്ട് ആറ് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം - ചെന്നൈ, ചെന്നൈ- ഭുവനേശ്വർ, ചെന്നൈ- ബാഗ്ഡോഗ്ര, കൊൽക്കത്ത- വാരണാസി, കൊൽക്കത്ത- ഗുവാഹത്തി, ഗുവാഹത്തി- ജയ്പൂർ എന്നീ റൂട്ടുകളിലാണ് പുതിയ സർവീസുകൾ ആരംഭിച്ചത്.

തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് മുമ്പ് ആഴ്ചയിൽ രണ്ടെണ്ണം ഉണ്ടായിരുന്നത് ഇപ്പോൾ ഒമ്പത് ആയി വർദ്ധിച്ചിട്ടുണ്ട്. ദിവസവും വൈകുന്നേരം 6.50ന് ചെന്നൈയിൽ നിന്നും പുറപ്പെട്ട് 8.20ന് തിരുവനന്തപുരത്തും തിരികെ രാത്രി 8.50ന് പുറപ്പെട്ട് 10.20ന് ചെന്നൈയിലും എത്തുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ആഴചതോറുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകളുടെ എണ്ണം 73 ആയി ഉയർന്നു.

ആഭ്യന്തര- അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി 12 നേരിട്ടുള്ള സർവീസുകളും 23 വൺ സ്റ്റോപ് സർവീസുകളും ഉൾപ്പടെയാണിത്.അബുദാബി, ബഹറിൻ, ബംഗളൂരു, കണ്ണൂർ, ദമാം, ദുബായ്, ദോഹ, ഹൈദരാബാദ്, ചെന്നൈ, മസ്‌ക്കറ്റ്, റിയാദ്, ഷാർജ എന്നിവിടങ്ങളിലേക്ക് നേരിട്ടും അയോധ്യ, ഭുവനേശ്വർ, മുംബൈ, കോഴിക്കോട്, കൊൽക്കത്ത, കൊച്ചി, ഡൽഹി, ഗുവാഹത്തി, ഗോവ, ഗ്വാളിയർ, ഇൻഡോർ, ബാഗ്ഡോഗ്ര, മംഗളൂരു, റാഞ്ചി, ജയ്പൂർ, ജിദ്ദ, ലഖ്നൗ, പൂനെ, സിംഗപ്പൂർ, സൂറത്ത്, വിജയവാഡ, വാരാണസി, വിശാഖപട്ടണം, എന്നിവിടങ്ങളിലേക്ക് തിരുവനന്തപുരത്ത് നിന്നും വൺ സ്റ്റോപ് സർവീസുകളും എയർ ഇന്ത്യ എക്‌സ്പ്രസിനുണ്ട്.

Tags:    

Similar News