സിബിഐയുടെയും ഇ.ഡിയുടെയും 95% കേസുകളും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കെതിരേ; രാഘവ് ഛദ്ദ

Update: 2023-10-11 01:32 GMT

കേന്ദ്ര ഏജൻസികൾ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിശ്ശബ്ദരാണെന്ന് എ.എ.പി. എം.പി. രാഘവ് ഛദ്ദ. സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ 95 ശതമാനവും പ്രതിപക്ഷത്തെ രാഷ്ട്രീയ നേതാക്കൾക്ക് എതിരെയാണെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അന്വേഷണ ഏജൻസികൾ നിശ്ശബ്ദരാണ്. എന്നാൽ, ബി.ജെ.പി. ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അന്വേഷണ ഏജൻസികൾ അക്രമാസക്തരാണ്. യു.പി.എ. സർക്കാർ അധികാരത്തിലിരുന്ന 2004 മുതൽ 2014 വരെ ഇ.ഡി. റെയ്ഡ് നടത്തിയത് 112 ഇടങ്ങളിലാണ്. എന്നാൽ 2014 മുതൽ 2023 വരെ 3,100 സ്ഥലങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തി, ഛദ്ദ പറഞ്ഞു.

എ.എ.പി. നേതാക്കൾ അറസ്റ്റിലായതിലും ഛദ്ദ ബി.ജെ.പിയെ വിമർശിച്ചു. ബി.ജെ.പിയ്ക്ക് എ.എ.പിയോട് 'പ്രത്യേകസ്നേഹ'മാണ്. തെറ്റായ കേസുകളിൽ അവർ ഞങ്ങളുടെ നിരവധി നേതാക്കളെ ജയിലിൽ അടച്ചു. ഇന്ത്യ സഖ്യത്തെ ഭയക്കുന്നവർക്കേ ഇത്തരത്തിൽ പ്രവർത്തിക്കാനാകൂ, ഛദ്ദ പറഞ്ഞു.

Tags:    

Similar News