കുവൈത്തിൽ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ് ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
കുവൈത്തിൽ വരും ദിവസങ്ങളിലും കനത്ത ചൂട് തുടരും. ഉയർന്ന താപനിലക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കാറ്റ് ശക്തിപ്പെടുമെന്നാണ് സൂചന. കാറ്റ് പൊടിപടലങ്ങൾ സൃഷ്ടിക്കുകയും ദൃശ്യപരത കുറക്കുകയും ചെയ്യും. ഉയർന്ന താപനില ശരാശരി 50 ഡിഗ്രി സെൽഷ്യസായി തുടരും. ഞായറാഴ്ച 50 ഡിഗ്രി സെൽഷ്യസിന് മുകളിലും താപനില ഉയരാമെന്ന് കാലവസ്ഥ നിരീക്ഷകർ അറിയിച്ചു.രാജ്യത്ത് ചൊവ്വാഴ്ച മുതൽ ജെമിനി രണ്ടാം സീസണ് ആരംഭിച്ചിട്ടുണ്ട്. 13 ദിവസം നീളുന്ന ജെമിനി സീസണിൽ താപനിലയില്‍ കുത്തനെയുള്ള വര്‍ധന ഉണ്ടാകും. പകലിന്റെ ദൈര്‍ഘ്യവും വര്‍ധിക്കും. പകൽ സമയം 13 മണിക്കൂറും 50 മിനിറ്റും രാത്രി സമയം 10 മണിക്കൂറും 10 മിനിറ്റും വരെയായിരിക്കും. രാത്രിയിലും ശക്തമായ കാറ്റും ചൂടും നിലനിൽക്കും.