ട്രാഫിക് നിയമങ്ങളുടെ ലംഘനം ; കുവൈത്തിൽ പിഴ വർധിപ്പിച്ചേക്കും

Update: 2024-07-03 10:50 GMT

കു​വൈ​ത്തിൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ വൈ​കാ​തെ വ​ർ​ധി​പ്പി​ച്ചേ​ക്കും. പി​ഴ ഉ​ൾ​പ്പ​ടെ​യു​ള്ള​വ വ​ർ​ധി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തി​യ ട്രാ​ഫി​ക് നി​യ​മം കൊ​ണ്ടു​വ​രു​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ളു​ടെ തോ​ത് വ​ർ​ധി​പ്പി​ക്കു​ന്ന​താ​യ പ​ഠ​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്കം. പി​ഴ വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​തു​വ​ഴി അ​പ​ക​ട​ങ്ങ​ളും കു​റ​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.സു​ര​ക്ഷി​ത​മാ​യ റോ​ഡ് സം​സ്കാ​രം വ​ള​ർ​ത്ത​ലും അ​പ​ക​ട​ങ്ങ​ളു​ടെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും പ​രി​ക്കു​ക​ളും കു​റ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. പ​ല രാ​ജ്യ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന പി​ഴ ഈ​ടാ​ക്കു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി. ക​ന​ത്ത പി​ഴ ഒ​ഴി​വാ​ക്കാ​ൻ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കു​ക, വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ഫോ​ൺ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ൾ ഭൂ​രി​പ​ക്ഷ​വും പാ​ലി​ക്കു​ന്ന​താ​യി പ​ല​രും സ​മ്മ​തി​ച്ചു.

Tags:    

Similar News