അഗ്നിസുരക്ഷ നിയമങ്ങളുടെ ലംഘനം ; കുവൈത്തിൽ 36 സ്ഥാപനങ്ങൾ അടപ്പിച്ച് അധികൃതർ

Update: 2024-08-12 10:05 GMT

കു​വൈ​ത്തിൽ അ​ഗ്നി​സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഫ​യ​ർ​ഫോ​ഴ്സ് ന​ട​പ​ടി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ളെ തു​ട​ര്‍ന്ന് 36 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു.

രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​ഗ്നി​ശ​മ​ന ലൈ​സ​ൻ​സു​ക​ൾ ഇ​ല്ലാ​ത്ത​തും, സു​ര​ക്ഷ-​പ്ര​തി​രോ​ധ പാ​ലി​ക്കാ​ത്ത​തു​മാ​ണ് അ​ട​ച്ചു​പൂ​ട്ട​ലി​ന് കാ​ര​ണം. നി​യ​മ ലം​ഘ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ര്‍ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

വേ​ന​ൽ ക​ടു​ത്ത​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സു​ര​ക്ഷാ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ണ​ർ​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​റി​യി​ച്ചു.

Tags:    

Similar News