കുവൈത്തില്‍ ഹജ്ജ് രജിസ്ട്രേഷന്‍ അവസാനിക്കുവാന്‍ രണ്ട് ദിവസം ബാക്കിയിരിക്കെ 39,000-ത്തിലധികം പേർ രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ് കാമ്പയിൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി അറിയിച്ചു.
ഔഖാഫ് മന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.ബുധനാഴ്ചയാണ് അവസാന ദിവസം. മുമ്പ് ഹജ്ജ് നിര്‍വഹിക്കാത്ത പൗരന്മാരായ അപേക്ഷകര്‍ക്ക് ആയിരിക്കും മുന്‍ഗണന നല്‍കുക.
കഴിഞ്ഞ ഒക്ടോബറിലാണ് കുവൈത്തില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അതിനിടെ അഞ്ചാമത് ഹജ്ജ് എക്‌സിബിഷൻ ഡിസംബർ 14 മുതൽ 20 വരെ ഔഖാഫ് മന്ത്രി അബ്ദുൾ റഹ്മാൻ അൽ-മുതൈരിയുടെ മേൽനോട്ടത്തിൽ നടക്കുമെന്ന് അൽ-ദുവൈഹി പറഞ്ഞു. ഈ വര്‍ഷം 63 ഗ്രൂപ്പുകളായി 8,000 തീർഥാടകര്‍ക്കാണ് ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാകുക.