കുവൈത്തിൽ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി ; ഇതിന് ശേഷം രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടി

Update: 2024-06-27 10:35 GMT

താ​മ​സ നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​നു​വ​ദി​ച്ച പൊ​തു​മാ​പ്പ് കാ​ലാ​വ​ധി ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് തു​ട​രു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​ന്റെ മു​ന്നോ​ടി​യാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഏ​കോ​പ​ന യോ​ഗം ചേ​ർ​ന്നു. ഞാ​യ​റാ​ഴ്ച​ക്ക് ശേ​ഷം രാ​ജ്യ​ത്തു​ട​നീ​ളം ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും റീ​ജി​യ​നു​ക​ളി​ലും താ​മ​സ നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്ത​ൽ, പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ൽ എ​ന്നി​വ യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. പ്ര​ഥ​മ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്‍റെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ശൈ​ഖ് സാ​ലിം ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദി​ന്‍റെ​യും നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു യോ​ഗം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു സു​ര​ക്ഷാ​കാ​ര്യ അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ഹ​മ​ദ് അ​ഹ​മ്മ​ദ് അ​ൽ മു​നൈ​ഫി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്വ​കാ​ര്യ സു​ര​ക്ഷ കാ​ര്യ​ങ്ങ​ളു​ടെ അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി അ​ൽ സ​ബാ​ഹ്, നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രാ​യ ഫീ​ൽ​ഡ് ക്യാമ്പ​യി​നു​ക​ളു​ടെ ത​ല​വ​ൻ മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല സ​ഫ അ​ൽ മു​ല്ല, ബ​ന്ധ​പ്പെ​ട്ട മ​റ്റു സു​ര​ക്ഷ മേ​ഖ​ല​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    

Similar News