കുവൈത്തില്‍ അവയവങ്ങൾ ദാനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 വർഷത്തിനിടെ 407 മസ്തിഷ്ക മരണം സംഭവിച്ചരില്‍ നിന്നും 1,338 പേര്‍ക്ക് അവയവങ്ങൾ ദാനം ചെയ്തതായി അധികൃതര്‍ പറഞ്ഞു.
മസ്തിഷ്ക മരണം സംഭവിച്ചവരൂടെ അവയവങ്ങൾ ബന്ധുക്കളുടെ സമ്മത പ്രകാരമാണ് ദാനം ചെയ്യുന്നത്. 1996 ലാണു രാജ്യത്ത് അവയവ ദാനം ആദ്യമായി ആരംഭിച്ചത്. നേരത്തെ മറ്റ് രാജ്യങ്ങളില്‍ നിന്നാണ് കുവൈത്ത് അവയവങ്ങൾ ഇറക്കുമതി ചെയ്തിരുന്നത്. രാജ്യത്ത് പ്രതിവർഷം ഏകദേശം 100 വൃക്ക മാറ്റിവയ്ക്കൽ നടത്തപ്പെടുന്നുണ്ട്.
ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ സൊസൈറ്റിയുടെ പ്രവര്‍ത്തനം രാജ്യത്ത് വ്യാപിച്ചതും കൂടുതൽ പേരെ അവയവദാനത്തിന് പ്രേരിപ്പിക്കുന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.