സേനയുടെ കഴിവുകൾ വികസിപ്പിക്കും ; കുവൈത്ത് പ്രതിരോധ മന്ത്രി

Update: 2024-06-28 10:11 GMT

കു​വൈ​ത്ത് സാ​യു​ധസേ​ന​ക്ക് ക​രു​ത്താ​യി ഫ്ര​ഞ്ച് നി​ർ​മി​ത കാ​ര​ക്ക​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കു​വൈ​ത്തി​ലെ​ത്തി. കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ സ്വീ​ക​രി​ച്ചു. സാ​യു​ധ സേ​ന​യു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​മെ​ന്ന് ശൈ​ഖ് ഫ​ഹ​ദ് വ്യ​ക്ത​മാ​ക്കി.

ക​ര​സേ​ന​യു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2016 ആഗ​സ്റ്റി​ലാ​ണ് 30 ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്ക് ഫ്ര​ഞ്ച് ക​മ്പ​നി​യു​മാ​യി ക​രാ​ര്‍ ഒ​പ്പു​വെ​ച്ച​ത്. ഇ​തി​ല്‍ അ​വ​സാ​ന​ത്തെ ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് കു​വൈ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​ത്. 30 ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ല്‍ 24 ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കു​വൈ​ത്ത് സാ​യു​ധ സേ​ന​യും ആ​റെ​ണ്ണം കു​വൈ​ത്ത് നാ​ഷ​ന​ൽ ഗാ​ർ​ഡും ഉ​പ​യോ​ഗി​ക്കും. കു​വൈ​ത്ത് ആ​ർ​മി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് എ​യ​ർ മാ​ർ​ഷ​ൽ ബ​ന്ദ​ർ അ​ൽ മു​സൈ​ൻ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ ഡോ.​ഷ​മാ​യേ​ൽ അ​ഹ​മ്മ​ദ് ഖാ​ലി​ദ് അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് എ​യ​ർ​ഫോ​ഴ്സ് ക​മാ​ൻ​ഡ​ർ എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ സ​ബാ​ഹ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് എ​ന്നി​വ​രും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    

Similar News