കുവൈത്തിൽ കൃത്രിമ വില വർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി

Update: 2023-11-01 11:40 GMT

കുവൈത്തിൽ കൃത്രിമ വില വർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ്‌ നൽകി. വിലക്കയറ്റം തടയുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനകള്‍ കര്‍ശനമാക്കും. പ്രാദേശിക വിപണിയില്‍ വിലക്കയറ്റം തടയുന്നതിനായി പരിശോധന കര്‍ശനമാക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം. അവശ്യവസ്തുക്കള്‍ക്ക് അന്യായമായി വില വര്‍ദ്ധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിലെ നിരീക്ഷണ സംഘം രാജ്യത്തെ മാര്‍ക്കറ്റുകളില്‍ പര്യടനം നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം തടഞ്ഞു നിര്‍ത്തുവാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.വിവിധ ഉത്പന്നങ്ങളുടെ വിലകൾ ഉയർത്തി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് വെച്ചു പൊറുപ്പിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. അന്യായമായ വിലവര്‍ധനയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലും കാമ്പയിന്‍ ആരംഭിക്കും.

നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ അപ്പോള്‍ തന്നെ അടച്ചു പൂട്ടുന്ന തരത്തിലുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിലക്കയറ്റത്തിനെതിരായ പരാതികള്‍ സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹേല്‍ ആപ്പ് വഴിയോ ഗവർണറേറ്റുകളിലെ ഉപഭോക്തൃ സംരക്ഷണ കേന്ദ്രങ്ങൾ വഴിയോ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

Tags:    

Similar News