മയക്കുമരുന്നിന് എതിരെയുള്ള പോരാട്ടം ശക്തമാക്കും; കുവൈത്ത് ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ്

Update: 2024-03-14 08:16 GMT

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മെ​ന്ന് കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ്.മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് വി​രു​ദ്ധ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് സ​ന്ദ​ര്‍ശ​ന​ത്തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്താ​നും ത​ക​ർ​ക്കാ​നു​മു​ള്ള ശ്ര​മം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്നും ശൈ​ഖ് ഫ​ഹ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

മ​യ​ക്കു​മ​രു​ന്നി​​ന്റെ ച​തി​ക്കു​ഴി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നു​ള്ള എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും ത​ട​യും. മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തെ ചെ​റു​ക്കു​ന്ന​തി​ൽ സീ​റോ ടോ​ള​റ​ൻ​സ് ന​യം പി​ന്തു​ട​ര​ണ​മെ​ന്നും മ​ന്ത്രി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി. പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്, അ​റ​സ്റ്റ് എ​ന്നി​വ​യു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ഡി​പ്പാ​ർ​ട്മെ​ന്റ് മ​ന്ത്രി​യെ അ​റി​യി​ച്ചു.

മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ ദേ​ശീ​യ താ​ൽ​പ​ര്യ​ങ്ങ​ളും രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ശൈ​ഖ് ഫ​ഹ​ദി​നൊ​പ്പം വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ക​ബ​സാ​ർ​ഡും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags:    

Similar News