കുവൈത്തിൽ സുരക്ഷാ പരിശോധന കർശനമായി തുടരുന്നു ; നിരവധി പ്രവാസികൾ പിടിയിൽ

Update: 2024-07-26 07:39 GMT

പൊ​തു​മാ​പ്പ് അ​വ​സാ​നി​ച്ച​തോ​ടെ താ​മ​സ നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ന്ന്​ വ​രു​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യി.

ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​വ​രെ കു​വൈ​ത്തി​ൽ നി​ന്ന് നാ​ടു​ക​ട​ത്തും. അ​ന​ധി​കൃ​ത​മാ​യി ക​ഴി​യു​ന്ന​വ​രെ രാ​ജ്യ​ത്ത് തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഫ​ർ​വാ​നി​യ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. നി​ര​ത്തു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലുമട​ക്കം ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ പൊ​തു സു​ര​ക്ഷാ വി​ഭാ​ഗം, പൊ​ലീ​സ്, കാ​പി​റ്റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും നി​ര​വ​ധി​പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്കെ​തി​രെ സു​ര​ക്ഷാ പ​രി​ശോ​ധ​ന രാ​ജ്യ​ത്തു​ട​നീ​ളം തു​ട​രു​ക​യാ​ണെ​ന്ന് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ അ​റി​യി​ച്ചു.

Tags:    

Similar News