പഴകിയ ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തി; ഭക്ഷണ കമ്പനി അടച്ച് പൂട്ടി അധികൃതർ
കുവൈത്തിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തിയ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഫുഡ് കമ്പനി അടച്ചുപൂട്ടി. വാണിജ്യ, വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതായി കണ്ടെത്തിയത്.
റെസ്റ്റാറന്റുകളിലേക്കും കഫേകളിലേക്കുമാണ് പഴകിയ ഭക്ഷണം വില്പന നടത്തിയത്. സ്ഥാപനത്തിനെതിരെ നിയമനടപടികൾ ആരംഭിച്ചു. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നത് വലിയ കുറ്റകൃത്യമായി കണക്കാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.