കുവൈത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരംഭിച്ച മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ശക്തിയോടെ പെയ്തു. പകൽ മുഴുവൻ പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു. താപനിലയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി.
ഇന്നും കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ യാസർ അൽ-ബലൂഷി അറിയിച്ചു. മൂടല്‍മഞ്ഞും മഴയും ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധപുലർത്തണം. തണുപ്പ് കൂടുന്നതിനാല്‍ പുറത്തിറങ്ങുന്നവര്‍ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അടിയന്തര സാഹചര്യമുണ്ടായാൽ 112 എന്ന നമ്പറിൽ വിളിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.