കുവൈത്തിൽ സിവിൽ ഐ.ഡി അപേക്ഷയോടപ്പം സ്വകാര്യ ഫ്‌ലാറ്റുകളുടെ അഡ്രസ്സ് നൽകുന്നതിന് ബാച്ചിലേഴ്‌സിന് വിലക്ക്
കുവൈത്തില്‍ താമസനിയമ ലംഘകരെ പിടികൂടാൻ സുരക്ഷാ കാമ്പയിന്‍ ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 595 പ്രവാസികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖൈത്താൻ, ഫർവാനിയ, ജലീബ് അൽ-ഷുയൂഖ്, അഹമ്മദി, മുബാറക് അൽ-കബീർ, ഹവല്ലി, സാൽമിയ, മംഗഫ് തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന തിരച്ചിലിലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികള്‍ പിടിയിലായത്. അനധികൃത താമസക്കാരെ പിടികൂടി നാടുകടത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.
ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നാണ് അനൌദ്യോഗിക കണക്കുകള്‍. പിടികൂടിയ നിയമ ലംഘകരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.