പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ എ​ണ്ണ, വാ​ത​ക മേ​ഖ​ല​ക്ക് പ്രാ​ധാ​ന്യം

Update: 2024-05-13 10:15 GMT

പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന പ്ര​ക്രി​യ​യി​ൽ എ​ണ്ണ, വാ​ത​ക മേ​ഖ​ല​ക​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് അ​റ​ബ് പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന (ഒ.​എ.​പി.​ഇ.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജ​മാ​ൽ അ​ൽ ലൗ​ഘാ​നി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ന​യ​ത​ന്ത്ര​ജ്ഞ​ർ​ക്കാ​യി യു.​എ​ൻ എ​ക്ക​ണോ​മി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ഫോ​ർ വെ​സ്റ്റേ​ൺ ഏ​ഷ്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ.​എ.​പി.​ഇ.​സി സം​ഘ​ടി​പ്പി​ച്ച കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജ​മാ​ൽ അ​ൽ ലൗ​ഘാ​നി.

പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലും കാ​ഴ്ച​പ്പാ​ടു​ക​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​ന് അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​യും മ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യും ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ദ്യോ​ഗ​സ​ഥ​ർ​ക്ക് പ​രി​ശീ​ല​ന​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ താ​ൽ​പ്പ​ര്യം ജ​നി​പ്പി​ക്ക​ലും ല​ക്ഷ്യ​മി​ട്ടാ​ണ് കു​വൈ​ത്തി​ൽ ദ്വി​ദി​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Tags:    

Similar News