കുവൈറ്റിൽ മസാനിൽ ക്ലാസുകൾ ഓൺലൈനാക്കാൻ ആലോചനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ തുടരും.
എന്നാൽ പ്രവൃത്തി സമയത്തിൽ കുറവുണ്ടാകും. കെ.ജി വിഭാഗത്തിന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും പ്രൈമറിക്ക് 1.30 വരെയും യു.പി, ഹൈസ്കൂൾ വിഭാഗത്തിനു 2.05 വരെയുമായിരിക്കും ക്ലാസുകൾ.
രാജ്യത്തെ ആരോഗ്യാവസ്ഥ സാധാരണ ഗതിയിലാണെന്നും റമസാനിൽ ക്ലാസുകൾ ഓൺലൈനിൽ ആക്കേണ്ടതിന്റെ ആവശ്യകത നിലവിൽ ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.