ഇൻ്റർനെറ്റ് സേവനത്തിൽ അതിവേഗം കുതിച്ച് കുവൈത്ത്

Update: 2024-11-27 11:28 GMT

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ന്റെ കാ​ല​ത്ത് അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ത്തി​ൽ വി​പ്ല​വം തീ​ർ​ത്ത് കു​വൈ​ത്ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് കു​വൈ​ത്ത്. ആ​ഗോ​ള​ത​ല​ത്തി​ലും അ​റ​ബ് ലോ​ക​ത്തും ശ്ര​ദ്ധേ​യ​മാ​യ സ്ഥാ​ന​ത്താ​ണ് കു​വൈ​ത്ത്.

2024 ഒ​ക്ടോ​ബ​റി​ലെ സ്പീ​ഡ് ടെ​സ്റ്റ് ഗ്ലോ​ബ​ൽ ഇ​ൻ​ഡ​ക്‌​സ് പ്ര​കാ​രം 258.51 എം.​ബി/​സെ​ക്ക​ൻ​ഡ് ശ​രാ​ശ​രി വേ​ഗ​ത്തിലാ​ണ് രാ​ജ്യ​ത്തെ ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം. ഈ ​നേ​ട്ടം മൊ​ബൈ​ൽ ക​ണ​ക്റ്റി​വി​റ്റി​യി​ൽ കു​വൈ​ത്തി​നെ ആ​ഗോ​ള​ത​ല​ത്തി​ൽ മു​ന്നി​ലെ​ത്തി​ക്കു​ന്നു.

അ​സാ​ധാ​ര​ണ​മാ​യ മൊ​ബൈ​ൽ ഇ​ന്റ​ർ​നെ​റ്റ് വേ​ഗ​ം (428.53 എം.​ബി/​സെ​ക്ക​ൻ​ഡ്)​ഉ​ള്ള യു.​എ.​ഇ​യാ​ണ് ആ​ഗോ​ള​ത​ല​ത്തി​ലും പ്രാ​ദേ​ശി​ക​മാ​യും പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ആ​ഗോ​ള​ത​ല​ത്തി​ലും പ്രാ​ദേ​ശി​ക​മാ​യും ഖ​ത്ത​ർ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഖ​ത്ത​റി​ലെ ശ​രാ​ശ​രി വേ​ഗ​ം 356.7 എം.​ബി/​സെ​ക്ക​ൻ​ഡ് ആ​ണ്.

മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​ട്ടു​ണ്ട്. സൗ​ദി അ​റേ​ബ്യ 121.9 എം.​ബി/​സെ​ക്ക​ൻ​ഡ് വേ​ഗ​ത്തോ​ടെ പ​തി​നൊ​ന്നാം സ്ഥാ​ന​ത്തും ബ​ഹ്റൈ​ൻ 116.6 എം.​ബി/​സെ​ക്ക​ൻ​ഡ് വേ​ഗ​ത്തോ​ടെ പ​തി​മൂ​ന്നാം സ്ഥാ​ന​ത്തും ഒ​മാ​ൻ 89.3 എം.​ബി/​സെ​ക്ക​ൻ​ഡ് വേ​ഗ​ത്തോ​ടെ ഇ​രു​പ​ത്തി ഒ​മ്പ​താം സ്ഥാ​ന​ത്തു​മാ​ണ്.

കു​വൈ​ത്തി​ന്റെ മി​ക​ച്ച റാ​ങ്കി​ങ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ലെ ഗ​ണ്യ​മാ​യ പു​രോ​ഗ​തി​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യും അ​തി​വേ​ഗ മൊ​ബൈ​ൽ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും ചെ​യ്യു​ന്നു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും ഡി​ജി​റ്റ​ൽ ന​വീ​ക​ര​ണ​ത്തി​ലും മേ​ഖ​ല​യി​ലെ കു​തി​പ്പും അ​ടി​വ​ര​യി​ടു​ന്നു.

Tags:    

Similar News