പെരുന്നാളിന് മുന്നോടിയായി ബാങ്കുകള്‍ക്ക് പുതിയ നോട്ടുകള്‍ വിതരണം ചെയ്യുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അറിയിച്ചു. ‘ഈദിയ്യ’യുടെ ഭാഗമായി രാജ്യത്ത് പുതിയ കറൻസികളുടെ ആവശ്യം വർധിക്കുന്നത് പരിഗണിച്ചാണ് പുതിയ നോട്ടുകള്‍ ബാങ്കുകള്‍ക്ക് നല്‍കുന്നത്.
സ്വദേശികളും വിദേശികളും കുട്ടികൾക്ക് വാത്സല്യപൂർവം നൽകുന്ന പെരുന്നാൾ പണമാണ് ‘ഈദിയ്യ’.എ.ടി.എമ്മുകളിലും ബാങ്കുകളുടെ ബ്രാഞ്ചുകളിലും ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് വിവിധ മൂല്യങ്ങളിലുള്ള നോട്ടുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.