കുവൈത്ത് വിദേശകാര്യമന്ത്രി യൂറോപ്യൻ യൂണിയൻ അംബാസഡമാരുമായി കൂടിക്കാഴ്ച നടത്തി
സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായി വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ യൂറോപ്യൻ യൂനിയൻ (ഇ.യു) അംബാസഡർ ആനി കോയിസ്റ്റിനനുമായി നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം വർധിപ്പിക്കൽ, വിവിധ മേഖലകളിൽ പങ്കാളിത്തം വികസിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട മാർഗങ്ങൾ ചർച്ച ചെയ്തു. കുവൈത്തിലെ ഖത്തർ സ്ഥാനപതി അലി അൽ മഹ്മൂദുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. കുവൈത്തും-ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ വിലയിരുത്തി.