സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കാൻ ഒരുങ്ങി കുവൈത്ത്

Update: 2023-07-12 07:41 GMT

സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കുവാൻ ഒരുങ്ങി കുവൈത്ത്.പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്.

അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ചുമതല പബ്ലിക് അതോറിട്ടി ഫോർ പബ്ലിക് കെയറിനെ ഏൽപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് ഖുർആൻ കോപ്പികൾ സ്വീഡനിൽ വിതരണം ചെയ്യുക. നേരത്തെ തീവ്രവലതുപക്ഷക്കാര്‍ ഖുറാന്‍ കത്തിച്ചതില്‍ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

സ്നേഹം, സഹിഷ്ണുത, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇസ്ലാം ഊന്നല്‍ നല്‍കുന്നത്. ഇസ്ലാമിക തത്വങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കാനും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സഹവർത്തിത്വം വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് ഖുർആൻ പതിപ്പുകള്‍ സ്വീഡനിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രിസഭ വ്യക്തമാക്കി.

Tags:    

Similar News