യൂറോപ്പിലേക്ക് അഞ്ചിരട്ടി ഡീസൽ കയറ്റി അയയ്ക്കാൻ കുവൈത്ത് ഒരുങ്ങുന്നു. 25 ലക്ഷം ടൺ ഡീസൽ കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വിമാന ഇന്ധന കയറ്റുമതി 50 ലക്ഷം ടണ്ണായും വർധിപ്പിക്കും. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ ഇന്ധന ഇറക്കുമതിയിലെ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ വർഷം അവസാനം വരെ റഷ്യയിൽനിന്ന് യൂറോപ്യൻ യൂണിയൻ ഏകദേശം 13 ലക്ഷം ബാരൽ ഉൽപന്നങ്ങൾ വാങ്ങിയെന്നാണ് കണക്ക്.