കുവൈത്ത് ദേശീയദിനം; പ്രദർശനം സംഘടിപ്പിച്ച് സാമൂഹികകാര്യ മന്ത്രാലയം

Update: 2024-02-21 07:46 GMT

ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ദേ​ശീ​യ-​വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം, വാ​ണി​ജ്യ മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.

തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ് പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ൽ എ​നി​സി പ​റ​ഞ്ഞു. പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ശ്ര​മ​ങ്ങ​ളെ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ക്ടിങ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സാ​രി അ​ൽ മു​തൈ​രി അ​ഭി​ന​ന്ദി​ച്ചു.

Tags:    

Similar News