യാത്രക്കാർക്ക് മുന്നറിയിപ്പുമായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം

Update: 2024-06-07 07:42 GMT

അ​വ​ധി​ക്കാ​ല​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കി കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. വ്യ​ക്തി​ഗ​ത വ​സ്‌​തു​ക്ക​ളും പാ​സ്‌​പോ​ർ​ട്ടു​ക​ളും മോ​ഷ​ണം പോ​കു​ന്ന കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നാ​ലാ​ണ് മു​ന്ന​റി​യി​പ്പ്. യാ​ത്രാ വേ​ള​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള കോ​ൺ​സു​ലാ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​ർ​വി​സ് സെ​ന്‍റ​റു​ക​ൾ, കു​വൈ​ത്ത് എം​ബ​സി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും മ​ന്ത്രാ​ല​യം പൗ​ര​ന്മാ​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. വേ​ന​ൽ​ക്കാ​ല​മാ​യ​തി​നാ​ല്‍ നൂ​റു​ക​ണ​ക്കി​ന് സ്വ​ദേ​ശി കു​ടും​ബ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര​യാ​കു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലെ​യും സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

Tags:    

Similar News