കുവൈത്തിൽ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ ലംഘിച്ച 28 പ്രവാസികളെ നാട് കടത്തി
രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ ലംഘിച്ച 28 പ്രവാസികളെ കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്ന് നാട് കടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാട് കടത്തപ്പെട്ട പ്രവാസികളുടെ കൂടുതൽ വിവരങ്ങൾ അധികൃതർ നൽകിയിട്ടില്ല.
കുവൈറ്റിലെ പരിസ്ഥിതി നിയമങ്ങൾ പ്രകാരം സംരക്ഷിത വനമേഖലകളിലേക്കും, പരിസ്ഥിതി മേഖലകളിലേക്കും കടന്ന് കയറുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുവൈറ്റിലെ പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.