തൊഴിൽ നിയമം ലംഘിച്ചതിന് ഒരു വർഷത്തിനിടെ കുവൈത്ത് നാടുകടത്തിയത് 40,000 വിദേശികളെ. ഈ വർഷം ഇതുവരെ മാത്രം ഇന്ത്യക്കാരുൾപ്പെടെ 11,000 പേരെയാണ് നാടുകടത്തിയത്.
പരിശോധന കർശനമാക്കിയതോടെ കുവൈത്തിൽ നിയമലംഘകരുടെ എണ്ണം 1.2 ലക്ഷമാക്കി കുറയ്ക്കാനായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് പറഞ്ഞു.
ഇതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിക്കു രൂപം നൽകി. 4 ഷിഫ്റ്റുകളിലായി 24 മണിക്കൂറും നിരീക്ഷണമൊരുക്കി നിയമലംഘകർക്ക് എതിരെയുള്ള പരിശോധന ഊർജിതമാക്കും. മരുഭൂമി, കൃഷിസ്ഥലം, ഒളിവു കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തും