ഹോം ലഗേജ് ഡെലിവറി സേവനവുമായി കുവൈത്ത് എയർവേയ്സ്

Update: 2024-04-15 10:10 GMT

കു​വൈ​ത്ത് ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ് ഹോം ​ല​ഗേ​ജ് ഡെ​ലി​വ​റി സേ​വ​നം ആ​രം​ഭി​ച്ചു. തു​ട​ക്ക​ത്തി​ല്‍ ല​ണ്ട​നി​ല്‍ നി​ന്നും എ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ക്കാ​ണ് സേ​വ​നം ല​ഭ്യ​മാ​വു​ക. താ​മ​സി​യാ​തെ ഹോം ​ല​ഗേ​ജ് ഡെ​ലി​വ​റി സേ​വ​നം മ​റ്റ് യാ​ത്ര​ക്കാ​ര്‍ക്കും ല​ഭ്യ​മാ​ക്കു​മെ​ന്ന് എ​യ​ർ​വേ​യ്‌​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ടേ​ക്ക് ഓ​ഫി​ന് 12 മ​ണി​ക്കൂ​ർ മു​മ്പ് വെ​ബ്‌​സൈ​റ്റ് വ​ഴി​യോ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യോ സേ​വ​നം അ​ഭ്യ​ർ​ഥി​ക്ക​ണം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് യാ​ത്ര​ക​ള്‍ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും, മി​ക​ച്ച സേ​വ​നം ന​ല്‍കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സൗ​ക​ര്യം ഒ​രു​ക്കി​യ​തെ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ മൊ​ഹ്‌​സെ​ൻ സ​ലേം അ​ൽ ഫ​ഖാ​ൻ അ​റി​യി​ച്ചു.

വേ​ന​ല്‍ക്കാ​ല​ങ്ങ​ളി​ലെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ല്‍ വി​മാ​ന സ​ര്‍വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    

Similar News