ഗാസയ്ക്ക് ആശ്വാസവുമായി കെ.ആർ.സി.എസ് ഫീൽഡ് ആശുപത്രി

Update: 2024-07-11 10:18 GMT

ഗാസ​യി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രു​ടെ​യും മ​റ്റു അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ​യും എ​ണ്ണം കൂ​ടു​മ്പോ​ഴും പൂ​ർ​ണ സേ​വ​നം ന​ൽ​കാ​നാ​കാ​ത്ത​തി​ന്റെ നി​സ്സ​ഹാ​യ​ത​യി​ൽ ഗ​ാസ്സ​യി​ലെ കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ൽ. ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ നി​ര​ന്ത​ര ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഹോ​സ്പി​റ്റ​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. എ​ങ്കി​ലും നി​ര​വ​ധി പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കി​വ​രു​ന്നു​ണ്ട്.

ഇ​സ്രാ​യേ​ൽ ആ​ശു​പ​ത്രി​ക​ളെ​യും ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ​യും ല​ക്ഷ്യം വെ​ക്കു​ന്ന​തി​നാ​ൽ ഗ​സ്സ​യി​ലെ മി​ക്ക ആ​ശു​പ​ത്രി​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നും കെ.​ആ​ർ.​സി.​എ​സ് ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​ൽ ഘ​റ പ​റ​ഞ്ഞു. സാ​മ​ഗ്രി​ക​ൾ, മ​രു​ന്നു​ക​ൾ, മെ​ഡി​ക്ക​ൽ, ആ​രോ​ഗ്യ വി​ത​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ടു​ത്ത ക്ഷാ​മം ഗ​ാസ്സ​യി​ലെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്.

ദു​ഷ്‌​ക​ര​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ലി​ന്‍റെ സേ​വ​നം ഗു​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ഫ​ല​സ്തീ​നി​ക​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ൽ സ​ഹാ​യി​ച്ച​തി​ന് കു​വൈ​ത്ത് അ​മീ​റി​നും സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു.

ഗാസ്സ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ലാ​ണ് കെ.​ആ​ർ.​സി.​എ​സ് ഹോ​സ്പി​റ്റ​ലെ​ന്ന് ഫ​ല​സ്തീ​ൻ റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി ഹെ​ൽ​ത്ത് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ഡോ. ​ബ​ഷ​ർ മു​റാ​ദ് പ​റ​ഞ്ഞു. ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു​ള്ള ഇ​ൻ​കു​ബേ​റ്റ​റു​ക​ൾ, റേ​ഡി​യോ​ള​ജി യൂ​നി​റ്റ്, ഫാ​ർ​മ​സി, മെ​ഡി​ക്ക​ൽ അ​നാ​ലി​സി​സ് ല​ബോ​റ​ട്ട​റി, ഓ​പ്പ​റേ​റ്റി​ങ്, ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ റൂ​മു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഏ​റ്റ​വും പു​തി​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് കെ.​ആ​ർ.​സി.​എ​സ് ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ൽ സ്ഥാ​പി​ച്ച​ത്. 750 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് ഹോ​സ്പി​റ്റ​ൽ.

Tags:    

Similar News