പലസീനിലെ ഇസ്രയേൽ ആക്രമണം ; യുഎൻ മനുഷ്യാവകാശ കമ്മീഷൻ അടിയന്തര യോഗം വിളിക്കണം
പലസ്തീനിലെ ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെയും നിയമലംഘനങ്ങളെയും കുറിച്ച് ചർച്ച ചെയ്യാൻ യു.എൻ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെടാൻ കുവൈത്ത് സർക്കാറിനോട് എം.പിമാർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ദേശീയ അസംബ്ലിയിൽ 36 എം.പിമാർ ഇതുസംബന്ധിച്ച അഭ്യർഥന സമർപ്പിച്ചു. ഗാസയിൽ ഇസ്രായേൽ നടത്തിയ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അന്താരാഷ്ട്ര സമിതിയെ ഏൽപിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.