ഇസ്രയേൽ പലസ്തീൻ യുദ്ധം; കുവൈത്ത് വിദേശകാര്യ മന്ത്രി ഈജിപ്ത് വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

Update: 2023-10-17 10:46 GMT

പലസ്തീൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഈജിപ്ത് വിദേശകാര്യമന്ത്രി സമേഹ് ശുക്രിയുമായി ഫോണിൽ സംസാരിച്ചു.

ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിനെ ഫോണിൽ വിളിച്ച ഈജിപ്ത് വിദേശകാര്യമന്ത്രി അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗാസയിലെയും സംഭവവികാസങ്ങൾ ചർച്ച ചെയ്തു. ഇസ്രായേൽ ആക്രമണം തടയുന്നതിനും, ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുവരും ചർച്ചചെയ്തു

Tags:    

Similar News