കുവൈത്തിലെ റിലേഷൻ സർട്ടിഫിക്കറ്റിൽ ആറ് പേരുകൾ വരെ ഉൾപ്പെടുത്താമെന്ന് ഇന്ത്യൻ എംബസി അധികൃതർ

Update: 2024-03-14 08:27 GMT

ബ​ന്ധു​ക്ക​ളു​ടെ വി​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി പ്ര​വാ​സി​ക​ൾ റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ൽ വ്യ​ക്തത വ​രു​ത്തി ഇ​ന്ത്യ​ൻ എം​ബ​സി. റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ആ​റു പേ​രു​ക​ള്‍ വ​രെ ഉ​ള്‍പ്പെ​ടു​ത്താം. ഓ​രോ വ്യ​ക്തി​ക്കും പ്ര​ത്യേ​ക​മാ​യി അ​പേ​ക്ഷ ന​ല്‍കേ​ണ്ട​തി​ല്ലെ​ന്നും ഒ​രു സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്‍ത​ന്നെ ആ​റു പേ​രു​ക​ള്‍ ലി​സ്റ്റ് ചെ​യ്യാ​മെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി. പാ​സ്‌​പോ​ർ​ട്ട്, സി​വി​ല്‍ ഐ​ഡി, ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ രേ​ഖ​ക​ളാ​ണ് സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്‌.

ഭാ​ര്യ​ക്കാ​യി റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ അ​പേ​ക്ഷ​ക​ന്റെ പാ​സ്‌​പോ​ർ​ട്ടി​ൽ പ​ങ്കാ​ളി​യു​ടെ പേ​ര് നി​ർ​ബ​ന്ധ​മാ​യും സൂ​ചി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ഭാ​ര്യ, മ​ക്ക​ൾ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് ഒ​രു​മി​ച്ച് റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് ഗു​ണം​ചെ​യ്യും. കു​വൈ​ത്തി​ൽ കു​ടും​ബ, സ​ന്ദ​ർ​ശ​ന വി​സ​ക​ൾ പു​ന​രാ​രം​ഭി​ച്ച​തോ​ടെ നി​ര​വ​ധി പേ​രാ​ണ് റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി എം​ബ​സി​യെ സ​മീ​പി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ർ​ക്ക് ഇ​തു​സം​ബ​ന്ധ​മാ​യ നി​ര​വ​ധി സം​ശ​യ​ങ്ങ​ള്‍ ഉ​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്നാ​ണ്‌ എം​ബ​സി വി​ശ​ദീ​ക​ര​ണം ന​ല്‍കി​യ​ത്.

അ​പേ​ക്ഷ​ക​നും വ​രു​ന്ന​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന റി​ലേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ​ബി​യി​ലേ​ക്ക് ട്രാ​ൻ​സ്ലേ​റ്റ് ചെ​യ്താ​ണ് എം​ബ​സി​യെ സ​മീ​പി​ക്കേ​ണ്ട​ത്. ഇ​ത് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. ഇ​താ​ണ് വി​സി​റ്റ്‍വി​സ​ക്കാ​യു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം റെ​സി​ഡ​ന്‍സ് അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്മെ​ന്റു​ക​ളി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ

1. അ​പേ​ക്ഷ​ക​ന്റെ പാ​സ്​​പോ​ർ​ട്ട്, സി​വി​ൽ ഐ​ഡി

2. ബ​ന്ധു​ക്ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പാ​സ്​​പോ​ർ​ട്ട് ​കോ​പ്പി

3. റി​ലേ​ഷ​ൻ​ഷി​പ് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ (പാ​സ്​​പോ​ർ​ട്ട്/​ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്/​വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്)

Tags:    

Similar News