കുവൈത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടും ; പൊടിക്കാറ്റിനും സാധ്യത

Update: 2024-07-12 10:26 GMT

രാ​ജ്യ​ത്ത് വ​രും ദി​ന​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ക ക​ന​ത്ത ചൂ​ട്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ത്ത് ചൂ​ട് 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​വി​യു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി. 49 മുതൽ 53 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന താ​പ​നി​ല. ഇ​തോ​ടെ വ​രും ദി​ന​ങ്ങ​ൾ ചു​ട്ടു​പൊ​ള്ളും.

രാ​ജ്യ​ത്ത് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നൊ​പ്പം ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​രാ​വി പ​റ​ഞ്ഞു. ഇ​തി​നൊ​പ്പം ക​ടു​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പൊ​ടി​ക്കാ​റ്റ് ദൃ​ശ്യ​പ​ര​ത കു​റ​ക്കാ​ൻ ഇ​ട​യാ​ക്കാം. വെ​ള്ളി​യാ​ഴ്ച ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടും. താ​പ​നി​ല 49 മുതൽ 53 നി​ല​യി​ലേ​ക്ക് ഉ​യ​രും. എ​ന്നാ​ൽ, രാ​ത്രി​യി​ൽ 32 മുതൽ 34 ഡി​ഗ്രി​യി​ലേ​ക്ക് താ​ഴും. ദി​വ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ ഈ ​നി​ല തു​ട​രും. സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ ചൂ​ട് കു​റ​ഞ്ഞു​തു​ട​ങ്ങും. ഡി​സം​ബ​റോ​ടെ ക​ന​ത്ത ശൈ​ത്യ​കാ​ല​ത്തി​ലേ​ക്ക് അ​ന്ത​രീ​ക്ഷം മാ​റും.

Tags:    

Similar News