ജിസിസി റെയിൽ വേ പദ്ധതി; ഒന്നാം ഘട്ട നടപടികൾ ആരംഭിച്ചു

Update: 2023-11-08 06:24 GMT

കുവൈറ്റില്‍ ജിസിസി റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ടം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടമായി ടെൻഡർ ഉറപ്പിക്കുന്ന പദ്ധതിയുടെ ടെക്നിക്കൽ ബിഡ് തുറന്നു പരിശോധന പൂർത്തിയായപ്പോഴാണ് ഒമ്പത് കമ്പനികള്‍ അവശേഷിക്കുന്നത്.കമ്പനികൾ സമർപ്പിച്ച രേഖകൾ പരിശോധിക്കുവാന്‍ പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന് അതോറിറ്റി അനുമതി നൽകി. ബിഡ് പരിശോധന പൂര്‍ത്തിയാക്കി കരാര്‍ ഉടന്‍ ഉറപ്പിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ആദ്യഘട്ടത്തിൽ സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ നിന്ന് കുവൈറ്റ് സിറ്റി വരെയാണ് റെയില്‍ പാത നിര്‍മ്മിക്കുക. യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവ് കുറക്കുകയും ചെയ്യുമെന്നതിനാൽ ഗതാഗതരംഗത്തെ വലിയ മാറ്റത്തിന് ഈ റെയിൽപാത ഇടയാക്കും.ജി.സി.സി അംഗരാജ്യങ്ങളിലെ വാണിജ്യ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ്‌ റെയില്‍വേ പദ്ധതിക്ക് രൂപം നല്‍കിയത്.

Tags:    

Similar News