കുവൈത്തിലെ റെസ്റ്റാറന്റുകളിൽ സ്കിസ്റ്റോസോമിയാസിസ് പടരുന്നുവെന്ന വാർത്ത നിഷേധിച്ച് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
മലിനമായ വെള്ളത്തിലൂടെ പകരുന്ന പരാന്നഭോജിയാണ് സ്കിസ്റ്റോസോമിയാസിസ്. അതിനിടെ, ചിലർക്ക് ഭക്ഷ്യവിഷബാധ കണ്ടെത്തിയതിനെ തുടർന്ന് റെസ്റ്റാറന്റ് അധികൃതർ അടച്ചുപൂട്ടി.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആവശ്യമായ നടപടികൾ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായി ചേർന്ന് സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റവർ ഇതിനകം സുഖം പ്രാപിച്ചിട്ടുണ്ടെന്നും അറിയിച്ചു.