എമിറേറ്റ്സ് ഡെലിവേഴ്സ് ഇ-കോമേഴ്‌സ് വിതരണ സേവനങ്ങൾ കുവൈറ്റിൽ ആരംഭിച്ചു

Update: 2023-08-08 07:13 GMT

എമിറേറ്റ്‌സ് സ്‌കൈകാർഗോയുടെ കീഴിലുള്ള ഇ-കോമേഴ്സ് ഡെലിവറി സംവിധാനമായ എമിറേറ്റ്‌സ് ഡെലിവേഴ്‌സിന്റെ സേവനങ്ങൾ കുവൈറ്റിൽ ആരംഭിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇതോടെ കുവൈറ്റിലെ ഉപഭോക്താക്കൾക്ക് യു എസ് എ, യു കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓൺലൈനിൽ വാങ്ങുന്ന സാധനങ്ങൾക്ക് മിതമായ നിരക്കിൽ ഇന്റർനാഷണൽ ഡെലിവറി സേവനങ്ങൾ ലഭ്യമാകുന്നതാണ്. ഉപഭോക്താക്കൾക്ക് സുരക്ഷിതവും, വിശ്വാസയോഗ്യവും, വേഗതയുള്ളതുമായ ഇന്റർനാഷണൽ ഡെലിവറി സേവനങ്ങൾ നൽകുന്നതാണ് എമിറേറ്റ്‌സ് ഡെലിവേഴ്‌സിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

വലിയ ഇ-കോമേഴ്സ് സംവിധാനങ്ങളിൽ നിന്നും, ചെറുകിട ഓൺലൈൻ വ്യാപാരികളിൽ നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് എമിറേറ്റ്‌സ് ഡെലിവേഴ്‌സ് മികച്ച രീതിയിലുള്ള ഇന്റർനാഷണൽ ഡെലിവറി സേവനങ്ങൾ ഉറപ്പ് വരുത്തുന്നു. യു എസ് എ, യു കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മൂന്ന് മുതൽ അഞ്ച് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ കുവൈറ്റിൽ ഇത്തരം സാധനങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് എമിറേറ്റ്‌സ് ഡെലിവേഴ്‌സ് പ്രവർത്തിക്കുന്നത്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ഉപഭോക്താക്കൾക്ക് https://www.emiratesdelivers.com/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഈ രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന ഉപഭോക്താക്കൾക്ക് യു എസ് എ, യു കെ എന്നീ രാജ്യങ്ങളിൽ ഒരു ഷിപ്പിംഗ് അഡ്രസ് ലഭിക്കുന്നതാണ്.

ഈ ഷിപ്പിംഗ് അഡ്രസ് ഉപയോഗിച്ച് കൊണ്ട് ഉപഭോക്താക്കൾക്ക് ഓൺലൈൻ സംവിധാനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാവുന്നതാണ്. ഈ സാധനങ്ങൾ ഉപഭോക്താവിന്റെ യു എസ് എ, യു കെ എന്നീ രാജ്യങ്ങളിലെ എമിറേറ്റ്‌സ് ഡെലിവേഴ്‌സ് അഡ്രസിലേക്ക് ലഭിക്കുന്ന മുറയ്ക്ക് അവ കുവൈറ്റിലേക്ക് ഇന്റർനാഷണൽ ഡെലിവെറിയായി അയക്കുന്നതാണ്.

Tags:    

Similar News