പ്രവാസികളുടെ ചികിത്സക്ക് ‘ദമാൻ’ ആശുപത്രികൾ വരുന്നു

Update: 2024-10-21 10:57 GMT

പ്രവാസികളുടെ ചികിത്സ ലക്ഷ്യംവെച്ച് ‘ദമാൻ’ ആശുപത്രികൾ സജ്ജമാകുന്നു. പ്രവാസികളുടെ ചികിത്സക്കായി മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യത്തെ സർക്കാർ-സ്വകാര്യമേഖല പങ്കാളിത്ത ആരോഗ്യ പരിപാലന സ്ഥാപനമാണിത്.മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി സെൻ്ററുകൾ, ഫാർമസ്യൂട്ടിക്കൽ സേവനങ്ങൾ, ആംബുലൻസ് തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാകും. ദമാനിൽ രാജ്യത്തെ ഹെൽത്ത് കെയർ ഫെസിലിറ്റിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി മെഡിക്കൽ സർവീസസ് ഡയറക്‌ടർ ഡോ. അൻവർ അൽ റഷീദ് പറഞ്ഞു.

സർക്കാർ ആശുപത്രികളിലെ സമ്മർദവും തിരക്കും കുറക്കാൻ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളുടെ പ്രവർത്തനം സഹായകമാകും. രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഫഹാഹീലും ജഹ്റയിലുമായി രണ്ട് ആശുപത്രികളുമാണ് ഇൻഷുറൻസ് കമ്പനിക്കു കീഴിൽ പ്രവർത്തിക്കുക. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കും അവരുടെ കുടുംബത്തിനും ഈ പദ്ധതി പ്രയോജകരായി മാറും. ആശുപത്രികൾ പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് തുകയിലും വർധന ഉണ്ടാകുമെന്നാണ് സൂചന. പുതിയ പദ്ധതിയിലൂടെ കുവൈത്തികൾക്ക് 6,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News