സൈബർ സുരക്ഷ ; കുവൈത്ത് - റുമേനിയ സഹകരണം

Update: 2024-07-09 10:42 GMT

സൈ​ബ​ർ സു​ര​ക്ഷ മേ​ഖ​ല​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ കു​വൈ​ത്ത്- റു​മേ​നി​യ ധാ​ര​ണ. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ശാ​സ്ത്ര ഗ​വേ​ഷ​ണ പ​രി​പാ​ടി​ക​ളെ പി​ന്തു​ണ​ക്കു​മെ​ന്നും കു​വൈ​ത്ത് നാ​ഷ​ന​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സെ​ന്‍റ​ർ മേ​ധാ​വി മു​ഹ​മ്മ​ദ് ബൗ​ർ​ക്കി പ​റ​ഞ്ഞു. സൈ​ബ​ർ സു​ര​ക്ഷാ മേ​ഖ​ല​യി​ലെ പ്രാ​ധാ​ന്യം, സാ​ങ്കേ​തി​ക മു​ന്നേ​റ്റം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വ​ള​ർ​ച്ച തു​ട​ങ്ങി​യ​വ​യെ പി​ന്തു​ണ​ക്ക​ലും ഇ​രു​പ​ക്ഷ​വും ച​ർ​ച്ച​ചെ​യ്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​വൈ​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സു​ര​ക്ഷി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സൈ​ബ​ർ സു​ര​ക്ഷ മേ​ഖ​ല​യി​ൽ പ​ദ്ധ​തി​ക​ളും ന​യ​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​നെക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ലെ വി​വ​ര​ങ്ങ​ളു​ടെ​യും അ​നു​ഭ​വ​ങ്ങ​ളു​ടെ​യും കൈ​മാ​റ്റ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും വി​ല​യി​രു​ത്തി. ഡാ​റ്റാ വി​ശ​ക​ല​ന​ത്തി​ന്‍റെ​യും തീ​രു​മാ​ന​മെ​ടു​ക്ക​ലി​ന്‍റെ​യും വേ​ഗം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സൈ​ബ​ർ സു​ര​ക്ഷ ഓ​പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ സ്ഥാ​പി​ക്കു​ന്ന​തും സൂ​ചി​പ്പി​ച്ച​താ​യി ബൗ​ർ​ക്കി പ​റ​ഞ്ഞു.

Tags:    

Similar News