സൈബർ ക്രൈം വർധിക്കുന്നു; കുവൈത്തിൽ ജാഗ്രതാ നിർദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
സൈബർ ക്രൈം വർധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറത്തിറക്കി. സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരുമായി ഉടൻ ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്ക്, ടെലികോം കമ്പനികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണെന്ന വ്യാജേന സന്ദേശങ്ങളും ഫോൺ കോളുകളും വഴി വ്യക്തി വിവരങ്ങൾ ശേഖരിച്ചുള്ള തട്ടിപ്പ് വർധിച്ച സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
രാജ്യത്ത് മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ കൂടിയതിനെ തുടർന്നാണ് ഈ മേഖലയിൽ തട്ടിപ്പുകളും വർധിച്ചിരിക്കുന്നത്. ഒരു കാരണവശാലും വ്യക്തി വിവരങ്ങളും ബാങ്ക് വിവരങ്ങളും മറ്റൊരാളുമായി പങ്കുവയ്ക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. ഫോണിൽ കൂടി മറുപടികൾ നൽകുന്നതിന് മുമ്പ് സന്ദേശങ്ങളുടെയും ഫോൺ കോളുകടേയും ആധികാരികത ഉറപ്പ് വരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.