കുവൈത്തിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്

Update: 2023-12-24 09:54 GMT

കുവൈത്തിൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ര​ക്കെ മ​ഴ​ പെയ്തു. ഉ​ച്ച​വ​രെ മി​ക്ക​യി​ട​ങ്ങ​ളി​ലും മ​ഴ അ​നു​ഭ​വ​പ്പെ​ട്ടു. മി​ന്ന​ലോ​ട് കൂ​ടി​യ ചാ​റ്റ​ൽ​മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.ശ​നി​യാ​ഴ്ച രാ​വി​ലെ ആ​കാ​ശം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ചാ​റ്റ​ല്‍ മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ആ​കാ​ശം തെ​ളി​ഞ്ഞു. നേ​രി​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു.

അ​തേ​സ​മ​യം വൈ​കു​ന്നേ​രം അ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ ത​ണു​ത്ത​താ​യി.ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വ്യാ​പ​ന​വും അ​ന്ത​രീ​ക്ഷ​ത്തി​ലെ ത​ണു​ത്ത വാ​യു​വും മൂ​ലം താ​പ​നി​ല​യി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി. രാ​ത്രി താ​പ​നി​ല 10 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് താ​ഴെ​യെ​ത്തി.

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ​ഥ തു​ട​രാ​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ത​ണു​പ്പ് കൂ​ടു​ന്ന​തി​നാ​ല്‍ ചൂ​ടു​പ​ക​രു​ന്ന വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഓ​ർ​മി​പ്പി​ച്ചു. മൂ​ട​ല്‍മ​ഞ്ഞും മ​ഴ​യും ദൂ​ര​ക്കാ​ഴ്ച കു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍ ശ്ര​ദ്ധ​പു​ല​ർ​ത്ത​ണം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ 112 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​ൻ മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

Similar News