സിവിൽ ഐഡി അപ്ഡേഷൻ ; കുവൈത്തിൽ നടപടി തുടരുന്നു

Update: 2024-07-15 07:45 GMT

താ​മ​സം മാ​റി​യി​ട്ടും പു​തി​യ വി​ലാ​സം സി​വി​ൽ ഐ​ഡി കാ​ർ​ഡി​ൽ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​വ​ർ​ക്കെ​തി​രെ കുവൈത്തിൽ ന​ട​പ​ടി തു​ട​രു​ന്നു. പു​തി​യ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത 269 പേ​രു​ടെ അ​ഡ്ര​സ്സു​ക​ള്‍ സി​വി​ല്‍ ഐ.​ഡി കാ​ര്‍ഡു​ക​ളി​ൽ നി​ന്ന് നീ​ക്കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​വ​ർ നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വി​ലാ​സം നീ​ക്കി​യ​വ​ർ പു​തി​യ വി​ലാ​സം 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

വീ​ഴ്ച വ​രു​ത്തു​ന്ന​വ​രി​ൽ നി​ന്ന് 100 ​​ദീ​നാ​ർ വ​രെ പി​ഴ ഈ​ടാ​ക്കും. താ​മ​സം മാ​റി​യ​വ​ര്‍ ത​ങ്ങ​ളു​ടെ വി​ലാ​സ​ങ്ങ​ള്‍ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി അ​ഡ്ര​സ്സ് വാ​ലി​ഡി​റ്റി പ​രി​ശോ​ധി​ച്ച് വി​ലാ​സം അ​പ്ഡേ​റ്റ്​ ചെ​യ്യാം. സി​വി​ല്‍ ഐ.​ഡി ഓ​ഫീസു​ക​ള്‍ സ​ന്ദ​ര്‍ശി​ക്കാ​തെ സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്പാ​യ സ​ഹ​ല്‍ വ​ഴി​യും അ​ഡ്ര​സ്സ് അ​പ്‌​ഡേ​ഷ​ൻ‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നേ​ര​ത്തെ 322 പേ​രു​ടെ അ​ഡ്ര​സ് സി​വി​ല്‍ ഐ.​ഡി കാ​ര്‍ഡി​ൽ നി​ന്ന് നീ​ക്കി​യി​രു​ന്നു.

Tags:    

Similar News