കുവൈത്തിൽ വ്യാജ ഉൽപന്നങ്ങൾ പിടികൂടി അധികൃതർ; പരിശോധന കർശനമാക്കാനും തീരുമാനം
കുവൈത്ത് വാണിജ്യ, വ്യവസായ വകുപ്പിലെ ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി. പ്രമുഖ ബ്രാന്‍ഡുകളുടെ ലേബല്‍ പതിച്ച രണ്ടായിരത്തിലേറെ വ്യാജ കണ്ണടകളും മറ്റ് വസ്തുക്കളുമാണ് അധികൃതർ പരിശോധനയില്‍ പിടിച്ചെടുത്തത്.സ്ഥാപനത്തെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.മറ്റ് പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ വാഹനങ്ങളുടെ വ്യാജ സ്പെയര്‍ പാര്‍ടുകളും കണ്ടെത്തിയിട്ടുണ്ട്.
വിവിധ ബ്രാന്‍ഡുകളുടെ പേരിലുള്ള 460 കാര്‍ട്ടന്‍ സ്പെയര്‍ പാര്‍ട്സ് പിടിച്ചെടുക്കുകയും ചെയ്തു. പ്രമുഖ കാര്‍ ബ്രാന്‍ഡുകളുടെ ലോഗോകള്‍ പതിച്ചവയായിരുന്നു ചിലത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് അധികൃതർ പരിശോധന നടത്തിയത്.പിടിച്ചെടുത്ത സാധനങ്ങള്‍ അധികൃതര്‍ നശിപ്പിച്ചു. പണം വെളുപ്പിക്കൽ സംഘങ്ങളാണ് വ്യാജ ഉത്പന്നങ്ങളുടെ മാർക്കറ്റ് നിയന്ത്രിക്കുന്നതെന്നും, സമാന രീതിയിയില്‍ രാജ്യം മുഴുവന്‍ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.