കു​വൈ​ത്തിൽ ഗാർഹിക തൊഴിലാളികൾക്ക് വിസ മാറ്റത്തിന് അവസരം ഒരുങ്ങുന്നു

Update: 2024-06-27 10:38 GMT

കുവൈത്തിലെ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഒ​രു​ങ്ങു​ന്നു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം. വി​സ ട്രാ​ന്‍സ്ഫ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് ത​യാ​റാ​ക്കാ​ൻ മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി​ക്ക് നി​ര്‍ദ്ദേ​ശം ന​ല്‍കി. ര​ണ്ട് മാ​സ​ത്തേ​ക്കാ​യി​രി​ക്കും വി​സ മാ​റാ​നു​ള്ള നി​രോ​ധ​നം നീ​ക്കു​ക. ഈ ​സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഗാ​ർ​ഹി​ക സ​ഹാ​യ വി​സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് മ​റ്റു വി​സ​യി​ലേ​ക്ക് മാ​റാം.രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി​യു​ടെ വ​ര്‍ദ്ധി​ച്ച ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന. പു​തി​യ തീ​രു​മാ​നം ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള ഗാ​ർ​ഹി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് ആ​ശ്വാ​സ​ക​ര​മാ​കും.

Tags:    

Similar News