കുവൈത്തിൽ പൊതുമാപ്പ് ; മാർച്ച് 17 മുതൽ ജൂൺ 17 വരെ കാലാവധി

Update: 2024-03-15 07:36 GMT

രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക് പൊ​തു​മാ​പ്പ്. മാ​ർ​ച്ച് 17 മു​ത​ൽ ജൂ​ൺ 17 വ​രെ​യാ​ണ് പൊ​തു​മാ​പ്പ് കാ​ലാ​വ​ധി. ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫ് അ​സ്സ​ബാ​ഹ് പു​റ​പ്പെ​ടു​വി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റ​മ​ദാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ചും അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഭ​ര​ണം ഏ​റ്റെ​ടു​ത്ത​തി​ന്റെ​യും കു​വൈ​ത്തി​ന്റെ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക് പി​ഴ​യോ ശി​ക്ഷ​യോ കൂ​ടാ​തെ രാ​ജ്യം വി​ട്ടു​പോ​കാം. ഇ​ത്ത​ര​ക്കാ​ർ​ക്ക് വീ​ണ്ടും മ​റ്റൊ​രു വി​സ​യി​ൽ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​വ​രാം. രാ​ജ്യ​ത്ത് തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പി​ഴ​യ​ട​ച്ചാ​ൽ താ​മ​സാ​നു​മ​തി രേ​ഖ സാ​ധു​ത​യു​ള്ള​താ​ക്കാം. പൊ​തു​മാ​പ്പി​ന്റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞും നി​യ​മ​പ​ര​മ​ല്ലാ​തെ രാ​ജ്യ​ത്ത് തു​ട​രു​ന്ന​വ​ർ​ക്ക് ക​ടു​ത്ത പി​ഴ​യും ശി​ക്ഷ​യും ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ല്‍കി. ഇ​ത്ത​ര​ത്തി​ല്‍ പി​ടി​കൂ​ടു​ന്ന​വ​ര്‍ക്ക് കു​വൈ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നും ക​ഴി​യി​ല്ല.

ജു​ഡീ​ഷ്യ​ൽ ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​ർ​ക്ക് പൊ​തു​മാ​പ്പ് കാ​ല​യ​ള​വ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടാ​തെ നാ​ട്ടി​ൽ പോ​കാ​ൻ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

2020 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 30 വ​രെ​യാ​ണ് കു​വൈ​ത്ത് അ​വ​സാ​ന​മാ​യി പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്ന് 26,224 വി​ദേ​ശി​ക​ൾ പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. 2018ൽ 57,000 ​ആ​ളു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. 2021ൽ ​ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ പി​ഴ​യ​ട​ച്ച്​ വി​സ സ്​​റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാ​ൻ പ്ര​ത്യേ​ക അ​വ​സ​ര​വും ന​ൽ​കി​യി​രു​ന്നു.

Tags:    

Similar News